പാപ്പിനിശ്ശേരി :പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലി യും പാർട്ടിയും ഉത്തര മേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിലാണ് ലഹരി പിടിച്ചത്. പുതിയങ്ങാടി ഇട്ടമ്മൽ ഉളള വീട്ടിൽ വെച്ച് പയ്യന്നൂർ താലൂക്കിൽ മാടായി അംശം ദേശം പുതിയങ്ങാടി ഇട്ടമ്മൽ കുട്ടി ഹസ്സൻ ഹൗസിൽ കുഞ്ഞി അഹമ്മദ് പി എന്നയാളെ ആണ് പിടികൂടിയത്.3.562 ഗ്രാം മെത്തഫിറ്റമിൻകൈവശം വെച്ചത്തിന് NDPS നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ ഡ്രൈവർ എന്ന നിലയിൽ പോയി മെത്തഫിറ്റമിനും മറ്റ് ലഹരി ഉൽപ്പനങ്ങളും കുട്ടികൾക്കും കോളേജ് വിദ്യർഥികൾക്കും എത്തിച്ച് നൽകുന്ന വിതരണ ശൃഖലയിൽ പെട്ട ആളാണ്. കുഞ്ഞി അഹമ്മദ് വണ്ടിയിൽ ചെറുനാരങ്ങ കച്ചവടം ചെയ്യുന്നതിൻ്റെ മറവിൽ വീടുകൾ വടകയിക്ക് എടുത്ത് രാത്രി കാലങ്ങളിൽ ലഹരി പാർട്ടി നടത്തിയിരുന്നു.തുടർ നടപടികൾക്കായി ഇയാളെ പയ്യന്നൂർ JFCM കോടതി മുമ്പാകെ ഹാജരാക്കും.പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജിത്ത് കുമാർ പി.എം.കെ , പ്രിവൻ്റിവ് ഓഫിസർ (ഗ്രേഡ് ) രജിരാഗ് പി.പി (എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം).സിവിൽ എക്സൈസ് ഓഫിസർ സനിബ് . കെ, വിവേക് .എം.കെ വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ. കെ.വി,
3.562 grams of chemical drugs were seized from a house in Puthiyangadi, Kannur.